ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം
കളിമണ്ണിനെ കവിതയാക്കുന്ന ഒരു ശില്പിയുണ്ട് തിരുവനന്തപുരത്ത്. അങ്ങനെയുണ്ടാക്കുന്ന കവിതയ്ക്ക് സെറാമിക് ആർട്ട് എന്ന് പേര്. ആളും ആരവവും ചുറ്റിലില്ലാതെ, താൻ കലാകാരനായി ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജിൽ ഒരു ഡ്രോയിങ് പോലും വരച്ചു പ്രദർശിപ്പിക്കാതെ ആ ശില്പി മൂന്ന് വർഷങ്ങൾക്ക് മുൻപ് അവിടെ നിന്ന് വിരമിച്ചു. ആ കാൽനൂറ്റാണ്ട് കാലം ഈ ശില്പിയെ തിരുവനന്തപുരത്തുള്ളവർ അറിഞ്ഞില്ല; പക്ഷെ ദേശീയ സെറാമിക് രംഗത്ത് ഈ ശില്പി ശ്രദ്ധേയനായി. പേര് ബൈജു എസ് ആർ.
[blog by ജോണി എം എൽ…]
